Labels

10.08.2012

ഞാനും നിങ്ങളും




വസന്തത്തിന്‍റെ അവസാര ചെരിവിലാണ്
അവര്‍ ചിറകഴിച്ചു വച്ചത് .
ഗ്രീഷ്മത്തിന്‍റെ ശാഖികളില്‍
വിയര്‍പ്പു തളിര്‍ക്കുമ്പോള്‍
തൂവലനക്കത്തില്‍ നിന്നും
കാറ്റിന്‍റെ കിതപ്പ്‌ തീര്‍ത്ത ഓളങ്ങള്‍
വെയില്‍പ്പരപ്പില്‍ ഉഴറിനീങ്ങുന്നു.

പകലിന്‍റെ  യൌവ്വനം
നിഴലുപെയ്യുന്ന രാവിന്‍റെ മാറില്‍
മൌനമായ്‌ ചേരുന്ന നിമിഷങ്ങളില്‍,
വിശപ്പുടച്ചു ചേര്‍ത്ത
പതിരിച്ച മേല്ക്കൂരക്കുള്ളില്‍
പിഞ്ചുമുഖങ്ങള്‍
എത്ര ശാന്തമായ്‌ തളര്‍ന്നുറങ്ങുന്നു.
എന്‍റെ സ്വപ്‌നങ്ങള്‍ എനിക്കിനി
കവിതകളില്‍ കോര്‍ത്ത്‌ വയ്ക്കാം
ദൈന്യതയുടെ വാക്കുകളില്‍
നിറം പിടിപ്പിച്ച് നിരത്തി വയ്ക്കാം.
മഞ്ഞുറഞ്ഞ കാഴ്ചകളില്‍
തിലകം ചാര്‍ത്താന്‍
പുതുതായിനിയും വാക്കുകള്‍
തിരഞ്ഞുപിടിക്കെണ്ടേ നിങ്ങള്‍ക്കും .

കുളിരുള്ള രാത്രികളിലും
വിയര്‍ക്കുന്ന കാഴ്ച്ചകളുണ്ട്.
അനുഭൂതിയുടെതെന്ന് കള്ളച്ചിരിയില്‍
ഒതുക്കരുത്.
നോവ്‌ തിന്നുന്ന പക്ഷികളുടെ
നിദ്രമുറിഞ്ഞ
ജീവിതക്കാഴ്ച്ചകളിലെയ്ക്കാണ്,
ഒരു തിരി പുകഞ്ഞു തീരുന്നത്.
കഥകള്‍ക്കും കവിതകള്‍ക്കും
പ്രശസ്തിയുടെ കൊടിയടയാളം
ചേര്‍ത്തുവയ്ക്കാന്‍
നമുക്കവയിലെക്കെത്തിനോക്കാം .

ഇപ്പോള്‍
എന്‍റെയരികില്‍ പാല്‍മണക്കുന്ന
ഇളം ചൂടുണ്ട് .
വിശപ്പ്‌മാഞ്ഞ ദിനത്തിന്‍റെ
ആലസ്യത്തില്‍ നിവര്‍ന്നും ചരിഞ്ഞും
നനുത്ത പുതപ്പിന്‍ കീഴെ ഈ തണുപ്പില്‍
ഞാനിപ്പോ പിറുപിറുക്കുകയാണ് .
_____________________________









1 comment:

  1. എന്‍റെ സ്വപ്‌നങ്ങള്‍ എനിക്കിനി
    കവിതകളില്‍ കോര്‍ത്ത്‌ വയ്ക്കാം
    ദൈന്യതയുടെ വാക്കുകളില്‍
    നിറം പിടിപ്പിച്ച് നിരത്തി വയ്ക്കാം.
    മഞ്ഞുറഞ്ഞ കാഴ്ചകളില്‍
    തിലകം ചാര്‍ത്താന്‍
    പുതുതായിനിയും വാക്കുകള്‍
    തിരഞ്ഞുപിടിക്കെണ്ടേ നിങ്ങള്‍ക്കും . കുളിരുള്ള രാത്രികളിലും
    വിയര്‍ക്കുന്ന കാഴ്ച്ചകളുണ്ട്.
    അനുഭൂതിയുടെതെന്ന് കള്ളച്ചിരിയില്‍
    ഒതുക്കരുത്.
    നോവ്‌ തിന്നുന്ന പക്ഷികളുടെ
    നിദ്രമുറിഞ്ഞ
    ജീവിതക്കാഴ്ച്ചകളിലെയ്ക്കാണ്,
    ഒരു തിരി പുകഞ്ഞു തീരുന്നത്........................ പച്ചയായാ യാഥാർത്ഥ്യങ്ങൾ..

    ReplyDelete

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "