Labels

10.22.2012

മുറുക്കിച്ചുവക്കുന്നവര്‍




ചിതലു  തിന്ന നക്ഷത്രങ്ങള്‍ പോലെ
ഓര്‍മ്മകളുടെ വെളിച്ചമെത്താതെ
വഴിച്ചെചെരുവില്‍
പാതി മാഞ്ഞിരിക്കുന്നുണ്ടാകും
ഒരു കൂട്ടം പവിഴപ്പുറ്റുകള്‍  .

മുറിഞ്ഞു പോയ തിരകള്‍ പോലെ
കിതച്ചു പോയ കാലം കണക്കെ
ചിലപ്പോഴൊക്കെ
കരിഞ്ഞ തേന്‍തുള്ളികള്‍ രുചിക്കുന്നുണ്ടാകും
തേഞ്ഞു പോയ കാറ്റ് .

മതങ്ങളുടെ കൊടിയടയാളങ്ങളിലെല്ലാം
ചോരച്ചുവപ്പാണ്
ഞെളിഞ്ഞുലയുന്നതെന്ന്
ആക്രോശിക്കുന്ന വെടിയുണ്ടകള്‍ .
മാലാഖമാരുടെ സ്പന്ദനള്‍ തളിച്ച

വാക്കുകളില്‍
പൈശാചിക നിഴല്‍ നൃത്തങ്ങള്‍
ആഘോഷ ലഹരി നുണയുന്നത് ,
വലിച്ചെറിഞ്ഞ ശബ്ദങ്ങള്‍
വിഷം ചീറ്റുവാന്‍ പാകമായി
എന്നറിഞ്ഞായിരിക്കും .

കടല്‍ വേരുകള്‍ ആഴമളക്കുമ്പോഴും
വായുവില്‍ തുഴയെറിയുന്ന പക്ഷികള്‍
മൌനം ഉണക്കി വിരിക്കുമ്പോഴും ,
ഉറങ്ങാത്തവരുടെ കൂട്ടില്‍
ഒരു തിരി ഏങ്ങുന്നുണ്ടാകും .


ഇരുണ്ട ഗോളങ്ങളില്‍

വെളുത്ത കാഴ്ചകളുടെ
തിമിരം  നിറയുന്നു ,
കാവിയും പച്ചയും വെളുപ്പും
വിശുദ്ധമായി
മുറുക്കിത്തുപ്പുന്നതിപ്പോള്‍
ചുകന്ന വിപ്ലവം മാത്രം .


ഇന്നെന്‍റെ രാവ്‌

ആദ്രമാണ്
നിശാശലഭച്ചിറകുകള്‍
വിടര്‍ന്നു കൂമ്പുന്ന ഇടവേളകളില്‍
ഒരു നിശാഗന്ധിയിതാ മെല്ലെ
കണ്‍തുറന്നു ചിരിക്കുന്നു ,
രക്തച്ചുവപ്പുള്ള കണ്ണീരുമായി .
_________________________________

1 comment:

  1. വാക്കുകളില്‍
    പൈശാചിക നിഴല്‍ നൃത്തങ്ങള്‍
    ആഘോഷ ലഹരി നുണയുന്നത് ,
    വലിച്ചെറിഞ്ഞ ശബ്ദങ്ങള്‍
    വിഷം ചീറ്റുവാന്‍ പാകമായി
    എന്നറിഞ്ഞായിരിക്കും .

    കടല്‍ വേരുകള്‍ ആഴമളക്കുമ്പോഴും
    വായുവില്‍ തുഴയെറിയുന്ന പക്ഷികള്‍
    മൌനം ഉണക്കി വിരിക്കുമ്പോഴും ,
    ഉറങ്ങാത്തവരുടെ കൂട്ടില്‍
    ഒരു തിരി ഏങ്ങുന്നുണ്ടാകും .

    ReplyDelete

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "