10.17.2012

ഹൈക്കു

"ഞാനെന്‍ നിദ്രയിലെയ്ക്കിറങ്ങുമ്പോള്‍ 
ഘടികാര സ്പന്ദനങ്ങളെത്ര 
നേര്‍ത്തു പോകുന്നു ."
"വസന്തത്തിന്‍ 
തളിര്‍മൊട്ടുകളേന്തി
പ്രഭാതമൊരു പൂക്കാരിയാകുന്നു .""നാളങ്ങള്‍ നിഴലുകളാക്കി 
നിഴലുകളില്‍ അവര്‍ ഭാഷയായി ,
ഇനി കണ്ണുകളില്‍ നിന്നും 
ഒരു തിരിച്ചുപോക്ക് .""മരുഭൂവിന്നുടലില്‍ 
കലകള്‍ തീര്‍ക്കുന്നു ,
വരണ്ട കാറ്റിന്‍ വെപ്രാളം ."