10.01.2012

ഹൈക്കു


മഞ്ഞില്‍ അലിഞ്ഞു ചേരുന്നു മരങ്ങളും ,
കുയില്‍പ്പാട്ടുപോലും മരവിച്ചു പോയ്‌ ."കാറ്ററുത്തെടുത്ത ലില്ലിപ്പൂമണം
കല്ലറയിലാരുടെ 
മിഴിപ്പൂക്കള്‍ ?"

സ്വപ്നം ചിതറുമ്പോള്‍
കണ്ണിലൊരു തിരശ്ശീല
വഴുതുന്നു .


മീന്‍ചിറകുകളിളകുമ്പോള്‍
നെയ്തലാമ്പലിനും ഇക്കിളിയോ ?


ആദ്യമായ്‌ പൂവിട്ടു കൊച്ചുമുല്ല
എന്‍റെ മുറ്റത്തെ രാവിനിന്നു
മണവാട്ടിയുടെ ഗന്ധം .


മരിച്ചവരുടെ കണ്ണുകള്‍ പോലെ
തുറിച്ചു നോക്കുന്നു
നക്ഷത്രരാവ്‌ .
****************************
വിളര്‍ത്ത മണ്ണിനും
പേറ്റു നോവെടുത്തവളുടെ
ആലസ്യമോ ?
*****************************
സ്വപ്നം ചിതറുമ്പോള്‍
കണ്ണിലൊരു തിരശ്ശീല
വഴുതുന്നു .
******************************
മരണത്തിലേയ്ക്ക്
ഉടുപ്പഴിച്ചിട്ട പുഴുവിനു
തിളങ്ങുന്ന സ്മാരകം .
******************************