Labels

9.06.2012

haikku...
















"പൊയ്കയുടെ
ഏകാന്തത കവര്‍ന്ന്
ഒരു തുള്ളി സൂര്യന്‍."''


"താമരക്കണ്ണില്‍
അഞ്ജനമെഴുതി
ഒരു പൈക്കിടാവ് ".




















"വരണ്ട ഭൂവിന്‍റെ നിശ്വാസം
മാനത്ത് ,
ഒരു വെളുത്ത മഴവില്ല്."





















മാനംനോക്കി മണ്ണ്നോക്കി
നെടുവീര്‍പ്പിടുന്നു
ഒരു പിടി വിത്ത്‌ .
***************************
വസന്തത്തിന്‍ താഴ്വരയില്‍
സ്വപ്നത്തിലെന്നപോല്‍
തെന്നിവീശുന്നു കാറ്റ്.
***************************
തുള്ളിച്ചിതറി
വരുന്നല്ലോ
പള്ളിക്കൂടം.
**************************
കല്ലുവിരിഞ്ഞ പാതയില്‍
തെന്നിച്ചാടിയൊരു
കുതിരവണ്ടി.
**************************
ഇലകള്‍ പാറ്റുന്ന കാറ്റില്‍
നാമം ജപിച്ച്,
കരിയിലകള്‍.
***************************
മണല്‍പ്പരപ്പില്‍
മരണക്കുറിപ്പെഴുതുന്നു ,
ഒരു പുഴ .
***************************
രാക്കോട്ടയില്‍
കണ്ണടയ്ക്കുന്നു,
ചോര തുപ്പിയ പകല്‍ .
***************************
മനക്കണ്ണിലെ നിന്നെ
വിരല്‍ത്തുമ്പാല്‍ പകര്‍ത്തി
നീയിന്നൊരു കവിത.
****************************
അഗ്നിസര്‍പ്പങ്ങള്‍
ഇണചേരുന്നീ
ഉച്ചവെയില്‍ക്കാവില്‍. .
****************************
ഹരിതകടാക്ഷം
കൈമാറി
സൌഹൃദത്തണല്‍.
*****************************
ഓര്‍മ്മകളുടെ
ഉണര്‍ത്തുപാട്ടായ് ഉടുക്ക് കൊട്ടുന്നു
മഴത്തുള്ളികള്‍.
******************************
കൈക്കുടന്ന നിറയെ
വിരിഞ്ഞു ചിരിക്കുന്ന,
മുല്ലപ്പൂമണം
******************************
കണ്ണിറുക്കിയ
യന്ത്രച്ചിരില്‍ ഉടക്കി
കൂടണയാനുള്ള വെപ്രാളം.
******************************
ഒരു
ചെറുകൊടിതന്‍
സൂര്യവന്ദനം.
******************************
നിശയുടെ പാടത്ത്
പുകയുന്ന നിദ്രയുടെ
ചൂളകള്‍ .
******************************
ആകാശ നീലിമയില്‍
ചിറകു വിടര്‍ത്തി
നിമിഷത്തുടിപ്പുകള്‍.
*******************************

No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "