9.06.2012

ഹൈക്കു ..സ്

ദാഹമറിയിച്ച്
ഒരായിരം വായകീറി
തരിശുനിലം .
*****************************
വസന്തം നാണിക്കുന്നു
നിന്‍റെ കണ്ണുകള്‍
ചിരിക്കുമ്പോള്‍ .
*****************************
കാറ്റിന്‍റെ സംഗീതം
ആസ്വാദ്യമെന്നപോല്‍
താളം പിടിക്കുന്ന ഇലക്കൈകള്‍ .
**********************************
എരിയുന്ന തിരികള്‍ പോലെ
എത്ര മനോഹരമീ
ഗോതമ്പു കതിരുകള്‍ .
**********************************
നിലാവിന്‍ നിശാവസ്ത്രമണിഞ്ഞ്
നിശാപുഷ്പ്പ ഗന്ധം പൂശി
ചമഞ്ഞൊരുങ്ങുന്നു ഭൂമികന്യ .
*********************************
പിടയുന്നവന്‍റെ നിശ്ചലതക്കായ്‌
അക്ഷമയോടെ കഴുത്തുനീട്ടുന്നു
കഴുകന്‍മാര്‍ .
********************************
ചുമരില്‍
പറ്റിപ്പിടിചിരിക്കുന്നു
ഒരുതുള്ളി സൂര്യന്‍ .
********************************
പൂക്കളിലേയ്ക്ക്
പ്രാര്‍ഥനകള്‍ പോലുതിരുന്നു ,
വെള്ളത്തുള്ളികള്‍ .
*********************************
മഴമന്ത്രങ്ങളോടൊത്ത്
ഇതളടര്‍ത്തിയൊരു പൂവിന്‍
മോക്ഷാര്‍ച്ചന .
********************************
പാതിപകുത്ത ദിനത്തിന്‍
മറുപുറം തേടിയലയുന്നു
രാപ്പക്ഷികള്‍ .
********************************
കണ്ടല്‍നാമ്പിന്നടിയില്‍
പിടയ്ക്കുന്നു
കുഞ്ഞുമത്സ്യം.
*******************************