മുറിവേറ്റ ചിന്തയുടെ
വേരാണു ഞാന്‍
ഞെട്ടറ്റ ശ്വാസത്തിന്‍
കാഴ്ചയാണ് .
മുറിവില്‍പ്പടര്‍ന്ന
കാറ്റിനെ പ്രണയിച്ച
നോവും ഞാനേ
നിറമുള്ള നൂലിന്‍റെ ഇഴയെടുത്തു
കാഴ്ച്ചമറച്ചൊരു
സൂചിക്കുഴയും ഞാനേ
നീന്തിത്തുടിക്കുവാന്‍
സ്വപ്നം തീര്‍ത്ത
അരയന്നപ്പിടയുടെ മിനുപ്പ് ഞാന്‍ .
നാരായമുനയുടെ തുരുബെടുത്തു
വാക്കിന്‍ പിറവിക്ക്
നൂറു തേച്ചു
കാഷായ വസ്ത്രത്തിന്‍
ത്തുമ്പു കൊണ്ട്
മാറുമറച്ചൊരു
കവിത ഞാനേ .
മുള്ളിന്‍റെ മുനയുടെ മൂര്‍ച്ചകൂട്ടി
പമ്മിക്കിടക്കും വികാരമൊന്നായ്
ചേര്‍ത്തു ചിരിച്ചൊരാ
പൂവും ഞാനേ .
അലിയാത്ത കല്ലിന്‍റെ നീരെടുത്ത്
മങ്ങാത്ത കാഴ്ചതന്‍ നീറ്റലില്‍
കണ്ണെഴുതിയൊരാ
പെണ്ണും ഞാനേ.
തളര്‍ന്നു കൊഴിഞ്ഞോരാ
ഇതളുകളെ
കാഞ്ഞിരച്ചാറു തളിച്ചുണര്‍ത്തി
വറ്റാത്ത വാക്കിന്‍റെ
പുഴയോഴുക്കാന്‍
ഈര്‍ക്കിലു കൊണ്ടൊരുറവ തീര്‍ത്തു
നാടാകെ വീശുന്ന
കാറ്റിന്‍റെ കവിളിലായ്
ഇന്നു ഞാന്‍ നുള്ളിച്ചേര്‍ത്തതു
മഞ്ഞളിന്‍ മണമുള്ളോരാനുള്ള്
സിന്ദൂരമല്ലോ ..... .
________________________________

No comments:
Post a Comment
" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "