Labels

7.16.2012

haikku

നഗ്നയായൊരു
ചെറു വഴിയുറങ്ങുന്നു,
വേനലിന്‍ മാറിലായ്.
********************
വസന്തമിറുത്ത്‌
വിലപേശുന്നൊരു,
തെരുവ്.
********************
പകലിനെ
ഇറുത്തെടുക്കുന്നീ
മൂവന്തി.
*********************
ഇലകൊഴിഞ്ഞ ചില്ലമേല്‍
തൂങ്ങിക്കിടക്കുന്നു,
സൂര്യന്‍...
*********************
തിരുമുടിക്കെട്ടിനോപ്പം
മലകയറുന്നു,
സൂര്യന്‍...
*********************
കടല്‍
നിഗൂഡമെന്ന്,
തീരത്തടിഞ്ഞ ശംഖ്.
********************
കുയില്‍പ്പാട്ട്
സ്വന്തമെന്നു
ഗിരിനിരകളും ഞാനും .
*******************
എന്‍റെ ഓര്‍മ്മകളില്‍ ഇപ്പോഴും
ബഹളംവച്ചുകൊണ്ടിരിക്കുന്നു,
ഒരു മഴയും കുട്ടിയും.
**********************
മരത്തില്‍ നിന്ന്
മരണത്തിലേയ്ക്കു,
പകച്ചു വീഴുന്നൊരില.
**********************
മലയുടെ നിഴലില്‍
പതുങ്ങിയൊഴുകുന്നൊരു,
പുഴ.
_____________
കൊറ്റിച്ചിന്തയെ
ചാറിയുണര്‍ത്തുന്നു
ഒരു മഴ.
______________
ചൂണ്ടു വിരലാല്‍
ചന്ദ്രനെ മറയ്ക്കുന്നു,
കുട്ടിക്കളി.
********************
ധ്യാനത്തില്‍
നിന്നെന്നപോല്‍ ഉണരുന്നു,
മുല്ലമൊട്ടുകള്‍.............
*********************
മഴക്കാറു കണ്ട്
ഉണങ്ങാന്‍ മടിപിടിച്ച്
അഴയിലെ തുണികള്‍..:),
*********************
അഴിഞ്ഞുല-
യുന്നല്ലോ ഈ
കാറ്റ്.
******************
അഴിഞ്ഞുലയുന്ന കാറ്റില്‍
തൂങ്ങിപ്പറക്കുന്നീ,
അപ്പൂപ്പന്‍താടികള്‍...
*******************
വസന്തത്തില്‍
പൂക്കുവാനറിയാതെ
ഒരു കൊച്ചുമുല്ല.

little jasmine plant,
who is not old enough to bloom
though spring is here..

too young to bloom
a desolate jasmine weeps
all through the spring
********************
ബന്ധനത്തിന്‍റെ
തൊടികളിലേയ്ക്കെത്തും മുന്‍പ്‌
സ്വാതന്ത്യത്തിന്‍ വെയില്‍ കായുന്നു ഞാന്‍.,
*********************
ശോകത്തിന്‍ 
കൂടാര വാതിലടയ്ക്കുന്നൂ,
മൌനം.
*********************
കവിതയുടെ
വിത്തുകളൊന്നായ്‌. കിളിര്‍ക്കുന്നല്ലോ
രാവിന്‍ വയലിലായ്.
***********************









No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "