7.30.2012

മലയാളിയും......

ഏതു മേഖലയില്‍ ആയാലും മലയാളികള്‍ എങ്ങനെ മുതലെടുക്കാം എന്നത് മാത്രമാണ് ചിന്തിക്കുന്നത്. മേലനങ്ങാതെ അന്യായകൂലി വാങ്ങുന്ന കുറേപേര്‍ ,അവസരങ്ങളെ മുതലെടുക്കുവാന്‍ കാത്തു കഴുകന്‍മാരെ പോലെ ഒരു വര്‍ഗ്ഗം മറ്റൊരു ഭാഗത്ത്. അടിസ്ഥാന മേഖലയായ കൃഷിയെ പ്രോല്സാഹിപ്പിക്കുന്ന തിനോ അതിനു വേണ്ടി എന്തെങ്കിലും കാര്യക്ഷമമായി പ്രവൃതിക്കുന്നതിണോ നമ്മുടെ ഭരണ വ്യവസ്ഥ കാര്യമായി തുനിയുന്നില്ല.പഞ്ചായത്ത് തലത്തിലോ മറ്റേതെങ്കിലും തലത്തിലോ കര്‍ഷകരുടെ യഥാര്‍ഥ പ്രശ്നങ്ങളിലേയ്ക്ക് ഇറങ്ങി ചെല്ലുന്നതിനു ഇവര്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. സ്വന്തം സംസ്ഥാനത്തിന്റെ കാര്‍ഷിക മേഖലയെ അതിനര്‍ഹാമായ രീതിയില്‍ പ്രോല്സാഹവും സഹായവും ചെയ്തു വളര്‍ത്തുന്നതിനു പകരം ആരാന്‍റെ പത്തായത്തിലെ നെല്ലും വിഷം തിന്ന പച്ചക്കറികളും കൂട്ടി വയര്‍ നിറച്ചാല്‍ മതിയെന്നാ ണ് ഇവരുടെ യൊക്കെ പക്ഷം.കാശുണ്ടേല്‍ അരി അമേരിക്കെന്നും വാങ്ങാം എന്ന ചിലരുടെ നെഗിളിപ്പും നമ്മുടെ കൃഷിക്കാര്‍ക്ക് വെല്ലുവിളി തന്നെയാണ്.

ഇരിക്കുന്ന കൊമ്പ് മുറിക്കാന്‍ മടിയില്ലാത്ത മനുഷ്യര്‍ ..സ്വാര്‍ഥതയുടെ അനന്തര ഫലങ്ങള്‍ ഭീകരമായിരിക്കും ....... അറിഞ്ഞിട്ടും അറിയാത്ത ഭാവത്തില്‍ ഭൂമിയുടെ പച്ചപ്പ് ഊറ്റി വില്‍ക്കുന്നവര്‍ . നാളെയുടെ തലമുറകള്‍ക്ക് പ്രകൃതിയുടെ പ്രതികാരമായിരിക്കും പകരം നല്‍കുക .