7.05.2012

ഓര്‍മ്മകളെ നനയ്ക്കുന്ന മഴമണം______ H &C യുടെ മഴക്കവിതകള്‍ എന്ന പുസ്തകത്തില്‍ .
ഓര്‍മ്മകളെ എന്നും
ഒരു മഴമണം നനയ്ക്കുന്നുണ്ട്.
വാക്കുകളില്‍ ഒതുങ്ങാതെ
കാഴ്ചയായ്‌ തുളുമ്പി നില്‍ക്കുന്ന
മഴത്തുള്ളികള്‍ ....
നനയാതെ നനയുന്ന മഴകളില്‍
കുളിരുകോരി പലപ്പോഴും
നാം കൊതിക്കുന്നത്
ഒരു സ്വപ്‌നസഞ്ചാരം .

നനവാര്‍ന്ന കണ്ണുകളായ്
മണ്ണിലും മനസ്സിലും പെയ്യുന്ന മഴകള്‍.. .,
വിണ്ട ഭൂവിന്‍റെയും
വരണ്ട സ്വപ്നങ്ങളുടെയും
മുറിവുകള്‍ ചേര്‍ത്തു തുന്നുന്ന
പുതുമഴകള്‍...,
മേഘഗര്‍ഭത്തില്‍ നിന്നും
പെയ്തുപിറക്കുന്ന
കന്നിമഴകള്‍.
മഴമണം പേറുന്നു തീവ്രമായ്‌..
മഴ കണ്ടു നില്‍ക്കുമ്പോള്‍
ആഹ
മാനത്തെക്കോ മണ്ണിലേക്കോ
മഴക്കമ്പികള്‍ തന്‍ സഞ്ചാരമെന്നു
ചിമ്മിയുണരുന്ന മിഴികളുടെ
ചിന്താഭാരം.

തെളിഞ്ഞ പുലരിക്കുമേല്‍
കളിയായ്‌ മഴയബെയ്യുംന്ന
കുസൃതിയായും.
പാതിരാവിന്‍ നീലനിലാവിനോട്
പരിഭമായും
പെയ്തിറങ്ങുന്നവള്‍...,
മയങ്ങുന്ന നിശബ്ധതയിലേക്ക്
സംഗീതമായും കുളിരായും
കണ്ണീരായും,സ്വപ്നമായും,
തലോടലായും
രൂപം മാറിയങ്ങനെ.
വിളര്‍ത്ത കണ്ണുകളില്‍ വിരുന്നെത്തി
ചിലപ്പോഴെല്ലാം അവള്‍
മോക്ഷം തേടുന്നുണ്ടോ?

ഒഴുകിപ്പടര്‍ന്നു ഇണചേര്‍ന്ന്
ഉയിരാകുമ്പോള്‍ സത്വംവെടിഞ്ഞവള്‍
പുനര്‍ജ്ജനിക്കായ്‌
വെമ്പല്‍ കൊള്ളുന്നുണ്ട്.
കാറ്റിന്‍റെ ദീര്‍ഘനിശ്വാസത്തിലേക്ക്
ചേര്‍ന്ന്പെയ്തു
ആശ്വാസമാകുന്ന സ്പര്‍ശം പോലീമഴ.
നിഗൂഡമായ
ഏതോ നിലവറയില്‍ വളര്‍ന്നവള്‍
ലോകം കാണുംനേരം
പ്രകടിപ്പിക്കുന്ന ഭാവത്തില്‍
പലപ്പോഴും അവള്‍..,

പരിഭവവും, പരാതിയും,
പൊട്ടിച്ചിരിയും ,,തേങ്ങലും,
സ്വാര്‍ഥതയും മെല്ലാമെലാ
എണ്ണമറ്റ ഭാവരസങ്ങളും
മിന്നിമറയുന്ന നിഗൂഡതയുടെ
ഒടുങ്ങാത്ത കണ്‍കളായ്
നീര്‍പൊഴിച്ചങ്ങനെ.
ചിലനേരം
ഒരു ഭ്രാന്തിയുടെ ഭാവങ്ങള്‍ കടമെടുത്ത്
അവള്‍ തിമിര്‍ത്തു പെയ്യാറുണ്ട്.
ഉയിര്‍ കൊടുത്തു ഉയിരെടുത്ത്,
താന്ധവ നടനമാടുന്ന
ചിലങ്കയുടെ താളമായ്,

നിറവയറുമായ്‌
ഒരു മേഘസുന്ദരി അലയുന്നുണ്ട്.
പെയ്തിടുന്ന കുഞ്ഞിന്‍റെ അവകാശം
നിഷേധിക്കപ്പെടുന്നവള്‍.,
കാറ്റിന്‍റെ കാഹളവും
പെരുമ്പറകളും അഗ്നിസ്ഫുലിന്ഗങ്ങളും
ഒന്നായ്‌ ആര്‍പ്പുവിളികള്‍
ഉയര്‍ത്തുന്നുണ്ട്.
മഴ തിന്നാന്‍ കൊതിച്ചു കിടക്കുന്ന
മണ്ണും പുഴയും .
ധ്യാനമിരിക്കുന്ന
സ്വപ്നങ്ങളും വിത്തുകളും
മഴ മന്ത്രം ഉരുവിടുന്നു.

മണ്ണിനൊരു മഴച്ചുംബനം .
കുളിരുകോരി വിത്തുകള്‍
നിദ്രയുണരുന്നു.
പ്രതീക്ഷകള്‍ക്ക്‌ ഉണര്‍വ്വായും
മരവിപ്പുകള്‍ക്ക് ജീവനായും
പെയ്തൊഴിയുവാനായ്‌
തീപ്പൂക്കളുടെ ഉദ്യാനത്തില്‍
വിരുന്നു പോകുവാന്‍
അവള്‍ ഒരുങ്ങുകയാണ്........

നീര്‍മണികള്‍
മണ്ണിന്‍ മാറിലെയ്ക്ക്
വാരിയെറിഞ്ഞവള്‍ ചിരിതൂകുന്നു മന്ദം
ഏകാന്ത ധ്യാനമിരിക്കും
പക്ഷിയുടെ ചിറകില്‍
തൊട്ടുണര്‍ത്തിയവള്‍ എങ്ങോ മറയുന്നു.
മലനിരകളെ
മാനത്തോട് ചേര്‍ക്കുവാന്‍
മഴനൂലുകള്‍ കടംകൊടുത്തോരാ
സന്ധ്യയും.
_______________________________________________________