7.03.2012

പ്രണയശലഭങ്ങള്‍___

പുഷ്പങ്ങളുടെ മന്ത്രണങ്ങളും
 മൗനത്തിന്റെ സംഗീതവും
നീ ആസ്വദിക്കുന്ന നിമിഷങ്ങള്‍
നിനക്ക് സമ്മാനിക്കുന്നത്
ഒരു തിരിച്ചറിവാണ് ....
ഒരു മൃദു മന്ത്രണം
നിനക്കു ചുറ്റും അലയടിക്കും..
നീല വാനം മേഘദൂതുമായ്‌
നിന്നെതേടും.
ഓരോരോ പുല്‍ക്കൊടിയിലും
നീ പ്രണയം ദര്‍ശിക്കും.
വാനബാടിയുടേയും
പച്ചിലക്കിളികളുടേയും
ആര്‍പ്പ്വിളികള്‍ നീയറിയാതെ
നിന്നെ വിളിച്ചുണര്‍ത്തും.
നിശാഗന്ധികളും ലില്ലിപ്പൂക്കളും
വിരിഞ്ഞു ചിരിക്കുന്ന യാമങ്ങള്‍
അവയുടെ മാസ്മരഗന്ധം
നിനക്കായ്‌ കാത്തു വയ്ക്കും.
മഴനീരുകള്‍ നിന്റെ ഹൃദയതാളം
ഏറ്റുപാടി നൃത്തം വയ്ക്കും.
ഓരോ ശ്വാസത്തിലും
പ്രണയം
അറിയാതെ നിറഞ്ഞു തുളുമ്പും.
പ്രിയരേ നിങ്ങള്‍ അറിയുന്നുവോ
വെണ്‍ശലഭങ്ങള്‍
പ്രണയസങ്കീര്‍ത്തനം പാടി
അലസമായ്‌ തെന്നി നീങ്ങുന്നത്
സ്വര്‍ഗ്ഗത്തിലെ
മാലാഖമാര്‍ക്കൊപ്പമാണെന്ന്.........