6.20.2012

പ്രവാസം__ഹൈക്കു

ഇലകൊഴിഞ്ഞ ചില്ലകളില്‍
കൂടൊഴിഞ്ഞ സ്വപ്‌നങ്ങള്‍ ,
കിളിക്കൂടുകള്‍.
********************
അലകളെ ഓമനിച്ചു
തൊട്ടിലാട്ടും
കടല്‍ക്കീറുകള്‍.
********************
ഗൃഹാതുരത്വം
കായുന്ന
മനുഷ്യത്തുടിപ്പുകള്‍ .
********************
ഒട്ടകമലകളില്‍
പ്രതിധ്വനിനിക്കുന്ന
മൈലാഞ്ചിപ്പാട്ടുകള്‍.
********************
താരകങ്ങള്‍ വിരുന്നെത്തുവാന്‍
മടിക്കുന്ന ആകാശത്തിനു,
അകാലവാര്‍ദ്ധക്യം .
********************
തുറക്കാത്ത ജാലകത്തില്‍
ഉലാത്തുന്ന
നെടുവീര്‍പ്പുകള്‍.
********************
നനവിറ്റുന്നതു
നോമ്പ് നോറ്റിരിക്കുന്ന
വരണ്ട ചുണ്ടുകള്‍.
********************
വേനല്‍ നൊമ്പരം
വര്‍ണ്ണപ്പരവതാനികളില്‍
ചിരിച്ചു തളരുന്നു.
********************
മകന്‍റെ കൊഞ്ചലിനു
ഈറന്‍ സമ്മാനിക്കുന്ന
കണ്‍കള്‍.
********************
ചൂണ്ടയില്‍
മീന്‍പിടയുമ്പോള്‍
തെളിയുന്ന മയക്കം.
********************