6.07.2012

ഹൈക്കു____

മൌനമേഘങ്ങളില്‍
പെയ്യാന്‍ വെമ്പിയ വാക്കുകള്‍,
ആത്മഗതം ജപിക്കുന്നു.
_____________________________
പൊള്ളുന്ന അക്ഷരങ്ങള്‍
കുടഞ്ഞെറിയുന്നു,
ഉരുകിയൊരു പേനത്തുമ്പ്.
_____________________________
ഹരിതനാമ്പുകളില്‍
ജീവനുള്ള ചിത്രനൂലുകള്‍
ശലഭവിശ്രമം.
_____________________________
വെളുക്കെ ചിരിച്ച്
ഇരുണ്ട രൂപങ്ങള്‍ മെനയുന്നു;
നിലാശില്പ്പി .
____________________________
നീള്‍മിഴികളില്‍ തുളുമ്പി
വിരഹത്തിന്‍ ഗദ്ഗദം
യാത്രാമൊഴി.
____________________________
നിറങ്ങള്‍ വാരിയണിഞ്ഞു
തമസ്സാഴങ്ങളില്‍ മറയുന്നു;
മൂവന്തി.
____________________________
സൂര്യചേല ചുറ്റി
ഈറന്‍ മാറുന്നൊരു
രാകന്യ .
_____________________________
കൈത്തണ്ടയില്‍ 
ഒരു കാലം,
കോമയില്‍.