6.20.2012

ജീവിതം____


ജീവിതം ,
കാലം വിതയെറിഞ്ഞ
വയല്‍ക്കണ്ടങ്ങള്‍.
പതിരും കതിരും വളമായ്
തീരുന്ന ഉഴവുചാലുകള്‍.
ചക്രമുരുളും നേരം മൂളുന്ന
വയല്‍പ്പാട്ടിന്‍ ശീലുകളായ്
ചരിത്രം .
നോക്കുകുത്തികളില്‍ കണ്ണുരുട്ടി
നിയമങ്ങള്‍.
കളകള്‍ ഒളിഞ്ഞുനോക്കും
വിളവുകള്‍.
താനേ കൊയ്തൊഴിയും
വയല്‍ ജീവിതങ്ങള്‍ നാം.