5.06.2012

വെറുതെ വരികള്‍ _____ഹൈക്കു


നീര്‍ക്കാക്കയുടെ
നിഴല്‍വീണ മീനിനു
ശരവേഗം.
***************************

അക്ഷരങ്ങളെ കുത്തിനോവിച്ച്
ഇന്നിന്‍റെ എഴുത്ത്
വലകളില്‍ പിടയുന്നു.
****************************
ദേശാടനം
തീര്‍ഥാടനമാക്കിയ
ഇണപ്പറവകള്‍.
****************************
വസന്തത്തിന്‍ കല്ലറയില്‍
ഉണങ്ങിയ പൂക്കളുടെ
യാത്രാമൊഴി.
****************************
ഒച്ചിഴയുന്ന ഘടികാരം
പിന്നോട്ടു ചലിക്കുന്ന
ഓര്‍മ്മസൂചികള്‍.
****************************
തൂവല്‍തൊപ്പിയിട്ട
ബാലിക നുണഞ്ഞിറക്കുന്നു;
മിട്ടായി മധുരം .
***************************
ഉദ്യാന ജലധാരയില്‍
ഇണക്കുരുവികളുടെ
നീരാട്ടിന്‍ കലപില.
****************************
ആകാശ സുന്ദരിയുടെ
മുടിമേഘം കോതിയൊതുക്കുന്നു
തോഴിക്കാറ്റ് .
**************************
പൂവേതെന്നറിയാതെ
ചെമ്പരത്തിയൊന്നു
ചെവിയില്‍ തിരുകുന്നൊരാള്‍.
***************************
Sony Dith ‎.
ഹൃദയ തരംഗങ്ങളും
മൌനകടാക്ഷങ്ങളും കൈമാറി
പ്രണയമരീചിക.
Girija Venugopal ‎.
വാചാലമാകുന്ന മൌനം
താളം തെറ്റുന്ന ഹൃതുടിപ്പുകള്‍
പ്രണയ മരീചികകള്‍--
************************************
ചൂണ്ടുവിരലുകള്‍ 
നീളുന്നു പഴികളായ്
കല്ലെടുക്കാനായുന്നു പാപവും
_____________
കനല്‍പൂത്ത കണ്ണില്‍ 
കദനത്തിന്‍ 
കാട്ടു തീയാളുന്നു.
____________
വെയില്‍പ്പൂവ് തെളിയുന്നു 
പെരുമഴ തോര്‍ന്ന 
കണ്ണിലെ കനവില്‍.
_____________
ചിത്രത്തുന്നലില്‍
ശൂന്യകമ്പളം നെയ്യുന്നു
നിന്‍ മിഴിനീര്‍ മുത്തുകള്‍
ചെര്‍ത്തോരു മൌനം.
*******************