5.06.2012

രാവ്‌____________

മിഴിച്ചിരാതില്‍
പ്രണയതൈലം നിറച്ച്
വിരഹിണിയായൊരു കാമുകി.

പ്രണയഗന്ധി പൂക്കുന്ന
നിറ നിലാ ചാരുത
തുടുത്ത അവളുടെ  ചൊടികളില്‍ .

രാകന്യ
നിലാത്തിങ്കള്‍ മറുകുമായ്
നാണിക്കും  ശുഭവേള.

കണ്‍പീലിത്തൊടികളില്‍
ഊയല്‍ കെട്ടിയാടുന്നു
കുഞ്ഞുറക്കം.