5.24.2012

നഗരചിന്തകള്‍


നഗരങ്ങള്‍
വെള്ളപൂശിയ കുഴിമാടങ്ങള്‍ കണക്കെ
തലയുയര്‍ത്തി നില്‍ക്കുന്നു.
ഗ്രാമങ്ങളെ കൊള്ളയടിച്ചു ധനാട്യനായ
കൊള്ളക്കാരനെപ്പോല്‍.
ഇരുട്ട് വിഴുങ്ങിയ പെരുമ്പാമ്പ്
ഇരകള്‍ തിരഞ്ഞു വരുന്നുണ്ട്
വേവുന്ന മനസ്സുകളില്‍ കുത്തിനോക്കി
പാകം നോക്കുകയാണ്
ഒരു കൂട്ടം നര ഭോജികള്‍. .........