5.24.2012

ഹൈക്കു

ചുണ്ടുകള്‍ ചേര്‍ത്തു
ഇണക്കിളികളുടെ പ്രണയം
കൊക്കില്‍ അന്നം പകരുന്നോരമ്മക്കിളി.
***********************************
നരച്ച കടലിനെ പ്രണയിച്ച്
ആകാശസുന്ദരിയുടെ;
യൌവ്വനനീലിമ .
***********************************
എന്‍റെ സ്നേഹവാനത്ത്
അരയന്നപ്പിടയുടെ തൂവല്‍മിനുപ്പുമായി;
മോഹപ്പക്ഷികള്‍.
***********************************
വറ്റിവരളുന്ന കുളത്തില്‍
അതിജീവനത്തിനായ്‌ പിടയുന്നു
മത്സ്യാവതാരങ്ങള്‍.
***********************************
മണ്ണോടിണചേരുന്നു
പുതുനാമ്പിനുയിരാകാന്‍
മഴത്തുള്ളികള്‍.
**********************************
മാവിലുടക്കി ചന്ദ്രബിംബം
ചൂണ്ടുവിരല്‍ നീട്ടിക്കരയുന്നു
കുഞ്ഞുമാനസം.
**********************************
ഭൂമിപ്പെണ്ണിന്
താരചന്ദ്രാക്ഷരങ്ങളില്‍,
ആകാശക്കാമുകന്‍റെ പ്രേമലേഖനം .
***********************************
നീര്‍ത്തിയും ചുരുക്കിയും
ഒരു ചക്രവാളം നെയ്തെടുക്കുന്നു
തറിയൊച്ചകള്‍.
**********************************
ഒഴിവു സമയങ്ങളില്‍ നിന്ന്
തിരക്കുകളിലെക്ക്
യാഥാര്‍ത്ഥ്യത്തിന്‍റെ കൂടുമാറ്റം.
*********************************
വെയില്‍കായുന്നൊരു
നിര്‍ജ്ജീവമന്ദഹാസം
ശിലാകന്യ .
"******************************