5.06.2012

പ്രണയം__________

നിറഞ്ഞൊഴുകും
മദിരാ ചഷകം പോല്‍ നിന്‍ പ്രണയം
ചുണ്ടോടടുപ്പിക്കവേ
ഒരു മാസ്മരികതയിലെക്ക്
വഴുതി വീഴുന്ന ജാലം .

വശ്യമായ മനോഹാരിതയുടെ
നിറചാരുതയില്‍ നെയ്തെടുത്ത
ഒരു കുഞ്ഞു തൂവാലയുടെ മിനുപ്പ്‌.
അതിരറ്റ തിമിര്‍പ്പുകള്‍
അലകളുയര്‍ത്തുന്ന  മനത്തോപ്പ്‌;

ഇരുള്‍ത്തടങ്ങളില്‍ മിന്നിത്തെളിയുന്ന
ഉള്‍പ്പുളകങ്ങള്‍,
നേര്‍ത്ത മൂടുപടങ്ങളില്‍
മിഴിയരയന്നങ്ങളുടെ ചാഞ്ചാട്ടം.

തുടുത്ത പ്പുലരികളും വിഷാദ രാവുകളും
പ്രണയിക്കും പോലെ ,
ഇരുമാനസ്സങ്ങളുടെ ശരിതെറ്റുകള്‍ -
സമാന്തര രേഖകള്‍

ഒന്നാകാന്‍ പാടുപെടുന്നപോലെ,
പ്രണയം കൈമാറുമ്പോളും ,
രണ്ടുതലങ്ങളില്‍ വഴിപിരിഞ്ഞു
പോകുന്ന ചിന്തകള്‍ മനസ്സുകോര്‍ത്ത്
ചിരിക്കുന്നു .

എന്‍റെ പ്രണയവും എന്നോടുതന്നെ
നിന്നെ ഞാന്‍ പ്രണയിക്കുന്നത്
എന്‍റെ സ്വാര്‍ഥത.
************************************************