5.19.2012

ഹൈക്കു_____ഹൈക്കു

തണുത്ത ജനാലപ്പടികളില്‍
ചുടു നിസ്വാസം
ഈറനണിയുന്ന സ്വപ്‌നങ്ങള്‍.
*************************
കയ്യെത്താദൂരത്തു
പിണങ്ങിയോടുന്നു
അക്ഷരക്കുഞ്ഞുങ്ങള്‍.
**************************
കണ്ണീരുവറ്റിയ പ്രാര്‍ഥനകള്‍ക്കൊപ്പം
എരിഞ്ഞു വീഴുന്നു
ചന്ദനത്തിരികള്‍.
***************************
പുല്‍ത്തകിടിയില്‍
വാക്കിന്‍ മലനിരകള്‍ തീര്‍ക്കുന്നു
സായാഹ്ന സൌഹൃദം .
***************************
ആത്തോലമ്പിളി
തെങ്ങോലത്തുമ്പില്‍
നാണിച്ചു മുഖം മറയ്ക്കുന്നു.
***************************
ഇരുട്ട് നൂലുകോര്‍ത്ത്
പകലമ്മ നെയ്യുന്നു
രാക്കമ്പളം.