5.16.2012

പറയാതെ_____കുഞ്ഞു വരികള്‍

മൌന രാഗങ്ങള്‍
സംഗീതം പൊഴിക്കുമ്പോള്‍
ഏകാന്ത രാവിന്‍നിശ്വാസമുതിരുന്നു
നേര്‍ത്തൊരു തെന്നലില്‍തേങ്ങലുറങ്ങുന്നു.
*****************************
ഇതളടര്‍ന്ന ഒരു പ്രണയം
നിന്‍ മാനസവാടിയില്‍ ഞാന്‍ കാണുന്നു
മിഴിനീര്‍ നനച്ചു നീ കൂട്ടിരിക്കയാണോയിന്നും.
***********************
വിളിക്കാതെ കാത്തു നിന്നു നീ
വരുമെന്ന കുറിമാനം നിനക്കാരു കൈമാറി
ഹൃത്തിന്‍ സ്നേഹ മന്ത്രങ്ങളോ....?
അതോ മൌന മുടഞ്ഞോരാ സ്വപ്നങ്ങളോ...?
***********************
പറയാതെ പറയുന്ന ഹൃദയ തരംഗങ്ങള്‍ ....
അറിയാതെ അറിയുന്ന മൌന കടാക്ഷങ്ങള്‍.
പ്രണയ മരീചികകള്‍ .
**************************
സ്വപ്നപ്രണയങ്ങള്‍ പിറക്കുന്നു മൊഴികളില്‍..
നേരിന്‍ നേരെയായ്‌ പറന്നടുക്കും നേരം
ചിറകു കുഴയുന്നു തൊണ്ട വരളുന്നു.
****************************
പനിനീര്‍ മണം നിറയും നിന്നുടെ ഓര്‍മ്മകള്‍
പൂത്തു നില്‍ക്കുന്നീ ചെറു ചിരി ചില്ലമേല്‍ .
******************************
മൊഴികള്‍ക്ക് മറുമൊഴി കാഴ്ചകള്‍ കൈനീട്ടി
കാതോരം ചൊല്ലുന്നു  കേള്‍ക്കാത്ത കൌതുകം.
*******************************