5.10.2012

ഹൈക്കു_____


രാജാക്കന്മാരെപ്പോല്‍,
ചരിത്രപുസ്തകത്താളുകളില്‍
നിന്നിറങ്ങി വരുന്നൂ ചിതലുകള്‍.
********************************
ഗര്‍ഭ നിഗൂഡതതയില്‍ നിന്ന്
പ്രപഞ്ച സത്യങ്ങളിലേക്ക്
കണ്ണുമിഴിച്ച്  തളിരിലകള്‍.
********************************
മറവിയുടെ ഇരുട്ടിന്,
ഓര്‍മ്മയുടെ പുലരിയില്‍
പുനര്‍ജ്ജനി .
*********************************
മരണ നിഴല്‍ വീണ വാര്‍ദ്ധക്യം;
തീര്‍ഥ നീരിറ്റിച്ച്
പുത്രധര്‍മ്മം .
**********************************
ഇരുട്ട് നിഗൂഢമെന്ന്
തീ കാഞ്ഞിരിക്കുന്ന
കിഴവന്‍.
***********************************
കനല്‍പ്പൂക്കള്‍
വിടരുന്ന
ജീവിതവേനല്‍.