Labels

5.16.2012

ഹൈക്കു

ചെഞ്ചുണ്ടിലെ ചായം
പങ്കുവയ്ച്ച് ,
പനംതത്തകളുടെ കിന്നാരം.
**************************
പകലില്‍ ഊരുചുറ്റി
കൂട്ടം തെറ്റിയൊരു
ഇരുള്‍ പക്ഷി.
***********************
മണല്‍കോട്ടകളില്‍
അഥിതിയായി
തിരയുടെ എത്തിനോട്ടം
************************
മണല്‍ക്കൊട്ടാരങ്ങളില്‍
തെമ്മാടിത്തിരയുടെ
കയ്യേറ്റം
************************
നാണിച്ചു
കണ്ണ് പൊത്തുന്നൊരു
കൊറ്റിപ്പുഞ്ചിരി.
************************
ഈന്തപ്പഴ കണ്ണീരൊഴുക്കി
മരുഭൂ യാചിക്കുന്നു ,
ആദിത്യ നിസ്സംഗത.
************************
തമസ്സിന്‍ ഗര്‍ഭമുഖേ
സൂര്യപ്പിറവി
മുഹൂര്‍ത്തം
*************************













1 comment:

  1. ഈന്തപ്പഴ കണ്ണീരൊഴുക്കി
    മരുഭൂ യാചിക്കുന്നു ,
    ആദിത്യ നിസ്സംഗത.


    ഈന്തപ്പന കണ്ണീരൊഴുക്കി
    മരുഭൂമി യാചിക്കുന്നു ,
    ആദിത്യ നിസ്സംഗത. എങ്ങനെ ആണോ ?? അക്ഷര തെറ്റാണോ
    നല്ല കവിതകള്‍ ഇഷ്ടമായി

    ReplyDelete

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "