5.03.2012

മന്ദാരം _____________


വാടിവീണ മന്ദാരത്തിനും
തണല്‍തീര്‍ക്കുന്നു
ശലഭസൌഹൃദം .

തകരപ്പാട്ടയുടെ
താളത്തില്‍
മഴയുടെ ഊര്‍ദ്ധശ്വാസം .

വയലറ്റ് പൂക്കളില്‍
മരണം മണത്ത്
നന്ദിത .

കുഞ്ഞുപൂമ്പാറ്റയുടെ
അറ്റചിറകിലേക്ക്
മന്ദാരകണ്ണീര്‍.

പാതിവിടര്‍ന്ന മന്ദാരവും
ഇതള്‍ കൊഴിഞ്ഞ
ഒരു നെടുവീര്‍പ്പും.
ബാക്കി.