5.02.2012

മഴവില്‍ ജീവിതം _________

മഴവില്‍ നിറങ്ങള്‍
പകുത്തെടുത്ത ജീവിതങ്ങള്‍
മാഞ്ഞുപോം വര്‍ണ്ണങ്ങളില്‍
അസ്ഥിതം
തെളിയും മുന്‍പേ
മായുവാന്‍ കല്പന.

നിറങ്ങളില്‍ നിറയും
തെളിമങ്ങല്‍ ചാരുത
നിഴല്‍പോലുമില്ലാ
ഏഴഴകിന്‍ കാവ്യം

ചേര്‍ത്തു പിടിച്ച വര്‍ണ്ണങ്ങളിലും,
എകാന്തതയുടെ നിറവ്.
വേര്‍പിരിയലിന്‍ വേദനയിലും
നിറപുഞ്ചിരി സമ്മാനം

ചിതറിത്തെറിച്ച
നീര്‍തുള്ളിയുടെ ഔദാര്യം
വെയില്‍ ചെറുക്കന്‍റെ
കണ്ണേറിന്‍ അടയാളം.

കണ്ണിനഴകായ്‌ മനസ്സിന് കുളിരായ്
നിമിഷ സ്വപ്നത്തില്‍
കണ്‍ചിമ്മിയ പരിഭവ ചേല് .