4.05.2012

ഹൈക്കു


നെല്‍ക്കതിര്‍ മണം
നിറയുന്നു
വയലില്‍ നൃത്താധ്യാപകന്‍ .


സ്വപ്നത്തിലെന്ന പോല്‍
കുന്നിറങ്ങി വരുന്നല്ലോ
നീലക്കുറിഞ്ഞികള്‍.

Rahul Kochuparambil ‎:
floating dreamily
down the sunlit valley
a bed of bluebells


floating downhill
a bed of little bluebells
a mid-summer dream


തോരാ മിഴികള്‍ ,
മരവിച്ച മാനസം,
എന്നിട്ടും...
ചിരിമായാതെ,
പൂമാലയില്‍ ഒരു ചിത്രം.

വിത്തുമുളയ്ക്കും
ശബ്ദം കേട്ടെന്നപോല്‍
നിശ്ചലമാകുന്നൂ ഒരുറുമ്പിന്‍ കൂട്ടം .
_________
രണ്ടേ രണ്ടു സത്യങ്ങള്‍
കത്തിച്ച മെഴുതിരി
ഉരുകിത്തീരുകതന്നെ ചെയ്യും .
__________
മയക്കം എനിക്ക്
പലതും ഓര്‍മ്മപ്പെടുത്തുന്നു
വെളിപാടുകള്‍ പോലെ .