Labels

4.05.2012

HIKKU,,,,,,


പൊയ്കയില്‍ ചന്ദ്രബിംബം
ഉടയ്ക്കുവാന്‍
കല്ലെറിയുന്നൊരു കുട്ടിത്തം .

കൊയ്യുന്നവനും
കൊയ്ത്തരിവാളിനും
ഒരേ രൂപം പാടത്ത്.

കുഞ്ഞരുവിയില്‍
പുഷ്പാര്‍ച്ചന നടത്തുന്നു
ഒരു പൂമരം.

മുനിഞ്ഞു കത്തുന്നൊരു
ചിരാതില്‍ കണ്ണും നട്ട്
ഒരു ബുദ്ധപ്രതിമ .
______________________________

Manoj Attingal ‎.

throwing stones to the lake,
trying to break the moon;
childhood.


a sickle like man
with a sickle in hand;
reaping.


cascaded flowers;
floral offering of the tree,
to the petite stream.


gazing at the
flickering mud lamp,
a Buddha statue..
______________________



Kuttan Gopurathinkal ‎.
..ചേതോഹരമായ കല്പന..!

മുനിഞ്ഞു കത്തുന്നൊരു
ചിരാതില്‍ കണ്ണും നട്ട്
ഒരു ബുദ്ധപ്രതിമ .
ബുദ്ധപ്രതിമകള്‍ സാധാരണയായി അര്‍ദ്ധനിമീലിതങ്ങളായ മിഴികളോടെയല്ലേ കാണാറ്‌ ?‌‌_______________
Indu Pinarayi കൊയ്യുന്നവനും
കൊയ്ത്തരിവാളിനും
ഒരേ രൂപം പാടത്ത്....കൊയ്തെടുക്കുന്നുന്ടെങ്കിലും അടിയാളന്മാര്‍ക്കെന്നും പട്ടിണി..അരിവാളിന്റെ അതെ രൂപം.....

Pl Lathika മിഴിവുള്ള chithrangal
_________________

Kuttan Gopurathinkal ‎.

On the paddy field
A man, like a sickle.
having one, in hand..
ഒരു കൊയ്ത്തരിവാള്‍ മനസ്സിലേയ്ക്ക് ഒരുപാട് ബിംബങ്ങള്‍ കൊണ്ടുവരുന്നു..!!‌


Anitha Varma പൊയ്കയില്‍ ചന്ദ്രബിംബം
ഉടയ്ക്കുവാന്‍
കല്ലെറിയുന്നൊരു കുട്ടിത്തം .

child pelting stones
to shatter the moon in the lake.

Anitha Varma കൊയ്യുന്നവനും
കൊയ്ത്തരിവാളിനും
ഒരേ രൂപം പാടത്ത്.

in the field,
reaper and the sickle
same shape

Anitha Varma കുഞ്ഞരുവിയില്‍
പുഷ്പാര്‍ച്ചന നടത്തുന്നു
ഒരു പൂമരം.

tree worships
the rivulet with
flowery offerings..

Anitha Varma മുനിഞ്ഞു കത്തുന്നൊരു
ചിരാതില്‍ കണ്ണും നട്ട്
ഒരു ബുദ്ധപ്രതിമ .

buddha statue
staring fixedly
at a lit oil lamp.

Madhu Ottappalam M ‎.
തേഞ്ഞ അരിവാളും
വളഞ്ഞ മുതുകും
കൊയ്തെടുക്കുന്നവര്‍

Sasidharan Cheruvattath Very enjoyable....all of them!

Soya Narayananvn V N ‎Sony Dith ♥ ♥ loved all of these.


Rahul Kochuparambil xcellent translations... all

മുനിഞ്ഞു കത്തുന്നൊരു
ചിരാതില്‍ കണ്ണും നട്ട്
ഒരു ബുദ്ധപ്രതിമ. ! Loved it. :)

Buddha statue
meditatively gazes
at flickering lives
_____________________
വീണുമയങ്ങുന്നീ -
മിഴിപ്പൊയ്കയില്‍
വിരഹം .
_________________________
സ്വപ്നം കാണുമെന്നു
ഭയന്നൊരുവനിതാ
ഉറങ്ങാതലയുന്നു.
__________________________
പൂവിന് മുത്തം കൊടുത്ത് മഞ്ഞുതുള്ളി
തലോടുന്ന തെന്നല്‍
കൊതിയോടെ ഒരിളം മനസ്സ്‌.
___________________________
കല്ലുകളില്‍ പതിയുന്ന

അരുവിയുടെ രോദനം
ഏറ്റുവാങ്ങി നിശയുടെ മൌനം .

___________________________

No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "