4.03.2012

*******കണിക്കൊന്ന പൂക്കുന്ന കാലം*******
വിഷുപ്പക്ഷിതന്‍ വിരുന്നുകാരായ്‌ 
പൂത്തുനില്‍ക്കുമീ പൊന്മണികള്‍
മനസ്സില്‍ നിറയ്ക്കുന്നല്ലോ 
ഒരു കൂടനിറയെ വസന്തം.


കണിക്കൊന്ന മണികള്‍ 
ഊയലാടുന്നീ പൂമരചില്ലകള്‍ 
കുണുങ്ങി ചിരിക്കുന്നു 
പൊന്നിന്‍ നിറകുലകള്‍ 
കള്ളചിരിയുമായ്
കണ്ണിനു കുളിരായ് 
മനസ്സിനു പുണ്യമായ്
ഓര്‍മ്മകളില്‍ ഒരു നൂറു 
വസന്തം തരികയായ്‌ .
സ്വപ്നതിലെന്നപോല്‍ 
നിറചാര്‍ത്തണിഞ്ഞു 
നിറ ചിരിയുമായിതാ.. നല്ല നാളുകള്‍ക്ക്‌ 
നന്മ നേരുവാന്‍ 
ഇനിയും വരികില്ലേ 
വിരുന്നുകാരേ നിങ്ങള്‍ ..
നല്ലൊരു നാളെയും 
കൊണ്ടുതരില്ലേ 
ഇല്ലം നിറ വല്ല നിറ മനവും നിറ ...
നിറ നിറ നിറയട്ടെ നന്മതന്‍ 
നിറങ്ങളായിരം
ഈ പൊന്നിന്‍ നിറമോലും 
കണിക്കൊന്ന ചാരുതയില്‍.