4.05.2012

ചില്ലറകള്‍ ....(ഹൈക്കു)

ധാനിച്ചിരിക്കും
അമ്പലമണികളില്‍,
മഞ്ഞുതുള്ളികളും പ്രാര്‍ഥനകളും .
****************************
കൊയ്തൊഴിഞ്ഞ പാടത്ത്
അന്നം തിരഞ്ഞ്
ഒരമ്മക്കിളിയുടെ വെപ്രാളം .
*****************************
മരം കൊത്തിയുടെ കൊത്തലിന്‍ ഈണം
പ്രണയകലഹത്തിന്‍
ദേഷ്യം തീര്‍പ്പെന്നപോല്‍ ..
******************************
ലോകം മറന്നെന്നപോല്‍
ഇഴയുന്നു ഒരൊച്ചും
ഘടികാരവും .
L*************************