4.09.2012

സൌഹൃദക്കൂട് ______


സൌഹൃദക്കൂട് ______

കൂട്ടൊന്ന് കൂടി
പ്പൂവിതളുകള്‍ ചേര്‍ത്തു
മഴവില്ല് കടം വാങ്ങി
പൂക്കളം തീര്‍ത്തു .

വരികളില്‍ നിരയൊത്തു
വര്‍ണ്ണങ്ങള്‍ ചേര്‍ത്തു
വാക്കുകള്‍ മെടഞ്ഞൊരു
കൂരയും തീര്‍ത്തു.

അലകളില്‍ ഇളകും
കളിചിരികള്‍ ഒന്നായ്‌
നീറുന്ന നോവും
കുളിരാര്‍ന്ന മായയായ്‌ .

നിറങ്ങളില്‍ മുക്കി
വാക്കുകള്‍ വിതറുന്നു
നീറും മനവും
നിറഞ്ഞു ചിരിക്കുന്നു.

വര്‍ണ്ണങ്ങള്‍ നാണിക്കും
വിതറും വാക്കുകളില്‍
വാനോളം ഉയരുന്നു
സ്നേഹത്തിരകളായിരം .

നൊമ്പരവും വീഞ്ഞിന്‍
ലഹരിയായ്‌ തീരും
സൌഹൃദക്കൂട്ടില്‍
കളിചിരിതന്‍ മായയില്‍

വസന്തങ്ങളിനിയും
വരുമത് നിനക്കായ്‌
വാക്കുകളില്‍ നീ
വേനല്‍ നിറയ്ക്കല്ലേ..

അകലെയായ്‌ തെളിയുന്നു
താരക പ്പൂവ്
ഒളിഞ്ഞെതിനോക്കുന്നു
ഈ കൂട്ടില്‍ പതിയെ.

കണ്ണേറ കിട്ടാതെ
ഈ ചിരികള്‍ തെളിയട്ടെ
കൊലുസ്സിലെ മണികളായ്
ഇനിയും കിലുങ്ങട്ടെ.