4.30.2012

മഴ,,,,,,


തമസ്സിന്‍ ഗര്‍ഭമുഖേ
സൂര്യ പിറവി
മുഹൂര്‍ത്തം .

ഗോലിയുരുട്ടിക്കളിക്കുന്നു മാനം
നട്ടുച്ചനെരത്തും
വികൃതിചെറുക്കനെപ്പോല്‍.

മഴപ്പയ്യന്‍കണ്ണിറുക്കുമ്പോള്‍
വെയില്‍പെണ്ണ്
നാണിക്കുന്നു,

മനതാരില്‍
പെയ്തിറങ്ങുന്നു
മഴനീര്‍ പ്രണയം ,

പുതുമണ്ണിന്‍ ഗന്ധം
വര്‍ണ്ണക്കുടയെടുക്കാനോടുന്നു
ഓര്‍മ്മകളിലെ കുട്ടിത്തം .

മഴപോല്‍ മനവും
പെയ്തൊയിയുന്നു
തെളിയുന്നു വെയില്‍ നിലാവ്

മീനിന്‍റെ ഇക്കിളിയനക്കങ്ങള്‍
പ്രണയം വിടര്‍ത്തുന്നു
മനസ്സിലെ ആമ്പല്‍ക്കുളത്തില്‍.