4.28.2012

ഹൈക്കു എന്ന് പേര്


ഗതകാലത്തിന്‍
തൈലഗന്ധം പേറി
ചാരുകസേരയുടെ മൌനം.
____________________________
കാക്കപ്പൂവ് കിനാവുകണ്ട്
കാക്കോത്തിക്കാവിനു
സ്വപ്നഹാസം ,
__________________________
തെമ്മാടിക്കാറ്റിനൊപ്പം
ഒളിച്ചോടുന്നൊരു
മഴപ്പെണ്ണ്‍ .
__________________________
സൂര്യച്ചുംബനം
ഏറ്റുവാങ്ങി
ഭൂമിയുടെ നാണചുകപ്പ്