4.26.2012

പുലരി___________

ഇലച്ചാര്‍ത്തുകളെ
തളിച്ചുണര്‍ത്തുന്നു
ചാറ്റല്‍വികൃതി

മിഴിച്ചുനോക്കി
ചിറകു കുടയുന്നൊരു
പരിഭവ പക്ഷി

കട്ടെടുത്തോടുന്നു
പുലര്‍മഴക്കുഞ്ഞിനെ
കള്ളക്കാറ്റൊന്നു,

കാര്മുഘില്‍ മറയില്‍
ഒളിഞ്ഞെത്തി നോക്കും
ആദിത്യനമ്പഥാനി

തിടുക്കത്തില്‍
മാഞ്ഞോളിക്കുന്നൊരു
മാരിവില്‍പെണ്ണ്

ചെറിപ്പൂക്കള്‍
ചിരിച്ചുലയുമീ
പുലര്‍കമ്പളം,
ചിമ്മിത്തെറിക്കുന്ന
മഴതുള്ളിപോല്‍
ആര്ദ്രമാകുന്ന മാനസം ,