4.23.2012

വേനല്‍ പ്രതികാരം __________

പൊട്ടിമുളയ്ക്കുന്നു  വെയില്‍ക്കുഞ്ഞു,
മഴവിത്തിനിനേരത്തും കാലത്തും
ഉണരുമോ എന്നോരാശങ്കയില്‍ ഞാനും

കുഞ്ഞു കോട്ടുവായിട്ടു പിന്നെ
തൊള്ളപൊളിച്ചു വിശന്നു കരയും
കുഞ്ഞിനെപ്പോല്‍ ഒറ്റവച്ചു വരുന്നുണ്ട്

കണ്ണില്‍ പെടുന്നതെന്തും മോന്തിക്കുടിക്കും
കയ്യില്‍ കിട്ടിയതെല്ലാം വാരിത്തിന്നും
ആരുടെതെന്നോ ആര്‍ക്കേലും
വേണമെന്നതോ ചിന്തയില്ല

പരിഭവ  ശാപങ്ങള്‍ വകവയ്ക്കാന്‍
അവന്‍ ഒരു സ്വാര്‍ഥനല്ലേ....പിന്നെ
പലപ്പോഴും ലക്‌ഷ്യം തന്നെ ലക്‌ഷ്യം
മാര്‍ഗ്ഗം നോക്കാതെ കര്‍മ്മം ചെയ്യുന്നു
ഇടയ്ക്ക് കല്ലേറും കൂക്കുവിളിയും
സ്വാഭാവികമത്രേ

താനെന്ന ഭാവം കാട്ടിക്കൂട്ടുന്നവയ്ക്ക്‌
പൊള്ളുന്ന മറുപടിയെന്നതും ഭാഷ്യം
ഇരുകാലികളുടെ ചെയ്തികള്‍ അവനും
ഒരു വേനല്‍ പ്രതികാരമായ്‌ തീര്‍ക്കുന്നു


നല്ല നടപ്പിലായിരുന്നവന്‍ ഒരു കാലം വരെ.
സ്നേഹിച്ചിരുന്നവയില്‍ അധികാരം
സ്ഥാപിച്ചവരല്ലേ ഈ അവതാര കാരണം ,

നൂല്‍പ്പുഴയും പുണ്ണ്നിറഞ്ഞ ഭൂമിയും
മാന്തിപ്പൊളിച്ച നിറമാറു കാട്ടി
നിസ്സഹായമായി കണ്ണെറിയുമ്പോള്‍
ആ  നെടുവീര്‍പ്പുകള്‍ അമ്പായ്‌
തറഞ്ഞത്‌ അവനു മനസ്സാക്ഷി-
യുള്ളതുകൊണ്ടാവാം..
കോപത്താല്‍ തപിച്ചുരുക്കുന്നവന്‍
ഈ ലോകത്തെയൊന്നായ് ..
സത്യം തന്നെ കേട്ടുകേള്‍വിയതു
സാഹചര്യമല്ലോ ഒരുവനെ ...............