4.21.2012

കടല്‍ക്കഥ______________

കടലോളം സ്നേഹിച്ചിടും
ഒരു നീരാവി ലാഘവത്തില്‍
അവന്‍ അവളില്‍ നിന്നകന്നു.
കാഴ്ചകണ്ട് കൂട്ടുകൂടി ഉലകം ചുറ്റും
മടുക്കുമ്പോള്‍ വീണ്ടും അവളിലേക്ക്‌
അതോ യാദൃശ്ചികമായി
എത്തിപ്പെടുന്നതോ അറിയില്ല..

നിന്‍റെ ഓര്‍മ്മകളില്‍ തിരതല്ലി
ആര്‍ത്തു ഞാന്‍ കരയുന്നു
പതയുന്ന ദുഖം കണ്ടു
ചിരിച്ചുല്ലസിക്കാന്‍
കുറെ പേര്‍ കൂടാറുണ്ട് ,

സൂര്യനുറങ്ങാന്‍ വന്നെത്തുമ്പോള്‍
പലപ്പോഴും പങ്കിടണമെന്നു ആശിക്കും
നിന്നെക്കുറിച്ചു,പക്ഷെ
ക്ഷീണിച്ച ആ ഭാവമെന്നെ
അതില്‍ നിന്ന് തട്ടിമാറ്റും

വിരഹ വേനലില്‍ ഞാന്‍ തപിക്കുന്നു
നിന്‍ സാമീപ്യം കനവുകണ്ട്
മീനിന്റെ ഇക്കിളിയനക്കങ്ങളിലൂടെ
ഞാന്‍ കടന്നുപോകാറുണ്ട്.

പ്രിയതോഴനാം കരയോട് നിന്നെക്കുറിച്ചു
ഞാന്‍ വാചാലയാകാറുണ്ട്
അപ്പോഴെല്ലാം ഞാന്‍
ലഹരിയിലെന്നപോല്‍
ചാഞ്ചാടി കൊണ്ടിരുന്നു
എന്ന് അവന്റെ സ്വകാര്യം.

കടല്ക്കാറ്റ്‌ വാരിപ്പുതച്ചാണ് ഞാന്‍ കരയാറ
കരിമുഘിലുകളോത്തു
കളിപറഞ്ഞു പോകുന്ന
നിന്നെ ഞാന്‍ പലപ്പോഴും
നോക്കിനില്‍ക്കാറുള്ളത്
നീ കാണാതെയാണോ?അതോ..

നിന്‍റെ വേര്‍പാടിന്‍ ഓര്‍മ്മകളില്‍
ഭ്രാന്തമായി ഞാന്‍ സുനാമിയായ്
പരിസരം മറന്നത്  നീ അറിഞ്ഞോ...?

ഇപ്പോള്‍ ഒറ്റയ്ക്കിരുന്നു എന്നെ നോക്കുന്ന
ഒരു വൃദ്ധന്‍റെ കണ്ണുനീരിനോട്
ഞാന്‍ നമ്മുടെ കഥകള്‍ പറയുകയായിരുന്നു .
അയാളുടെ സ്വപ്‌നങ്ങള്‍
കവര്‍ന്നെടുത്തത് ഞാന്‍ തന്നെയാണല്ലോ......