Labels

4.14.2012

പ്രണയം......

സ്വപ്നസഞ്ചാരത്തിന്റെ വാഹനം ആണ് പ്രണയം ...ചിന്തകള്‍ സ്വതന്ത്രമായി തടവറയില്‍ നിന്ന് ചങ്ങലകളില്ലാതെ അങ്ങനെ ഒഴുകി നടക്കും___ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് ചിലപ്പോലുള്ള ഒരു ഒളിച്ചോട്ടമാകാം പലപ്പോഴും അത്......വീഞ്ഞിന്റെ ലഹരി കണക്കെ നിമിഷങ്ങളെ കീഴ്പ്പെടുത്തുന്ന ഒന്ന്.
 
കലര്‍പ്പില്ലാത്ത പ്രണയം ഇപ്പൊ വംശനാശഭീഷണി നേരിടുകയാ .......ആഴം കുറഞ്ഞ മരീചികകള്‍ കണക്കെ അല്പായുസ്സുള്ള മഴത്തുമ്പികള്‍ പോലെ...പ്രണയം ഇന്ന് രോഗ ശയ്യയില്‍ .

മഴകളും മഞ്ഞും വെയില്പ്പൂക്കളും കടമെടുത്തു നിറമുള്ള മൌനവും ഏകാന്തതയുടെ സ്വര്‍ണ്ണ നൂലില്‍ പറ്റിയിരിക്കുന്ന കുഞ്ഞു പൂമ്പാറ്റകളും പ്രണയം ഒളിച്ചു വയ്ക്കുന്നു.....
നീറുന്ന മനസ്സില്‍ തൂവല്‍ തഴുകും സുഖം പോല്‍ ..കണ്ണടയ്ക്കുമ്പോള്‍ മിന്നിമായുന്ന പ്രണയ നൊമ്പരം.... അത് ലഹരിയാകുന്നുവോ.....
മഴയുടെ കണ്ണുകള്‍ കൈമാരുന്നതും പ്രണയം തന്നെ ...അടങ്ങാത്ത ആവേശം....
ചാപല്യവും കൌതുകവും...ഉണ്ടെന്നതും മിഥ്യയല്ല.

അതെ ഒരു മഴയുടെ എല്ലാ ഭാവങ്ങളും പ്രണയവും കടമെടുത്തിട്ടുണ്ട്
ഒരു തുള്ളി നീര്‍ കടമെടുത്തു മഴവില്ല് തീര്‍ക്കുന്ന പ്രണയ വെയില്‍.

   മരണമില്ലെങ്കിലും തീവ്രത കുറഞ്ഞു കൊണ്ടിരിക്കുന്ന ഒന്ന് ...ചില
 പ്രണയങ്ങള്‍ ഒരപവാദ മാകും എങ്കിലും.
പ്രണയം വര്‍ണ്ണങ്ങള്‍ കാണുവാന്‍ ആണ് ആദ്യം ശ്രമിക്കുന്നത്....നിറം                                          മങ്ങും  എന്നത് പതിയെ പുറത്തു വരുന്ന സത്യം.
 
പ്രണയം എല്ലാവരിലും പലപല അവസ്ഥയില്‍ ഉണ്ട് തിരിച്ചറിയപ്പെടുന്നവര്‍ അത് ചിലപ്പോള്‍ വളം കൊടുത്തു വളര്‍ത്തുന്നു,ചിലര്‍ അത് കാണാത്ത ഭാവത്തില്‍ കടന്നു പോകുന്നു.ശരീരങ്ങള്‍ തമ്മില്‍ എന്ന പോലെ...സ്വയം പ്രണയിക്കുന്നവരും നിമിഷങ്ങളെയും അവസ്ഥകളെയും പ്രണയിക്കുന്നവരും ഉണ്ടല്ലോ...
തീവ്രതയുടെ ഏറ്റക്കുറച്ചിലുകള്‍ എല്ലാ അവസ്ഥകളെയും പോലെ     പ്രണയത്തെയും ബാധിക്കും.
അനശ്വര പ്രണയങ്ങള്‍ ചരിത്രം എറ്റു വാങ്ങി കൈമാറും.....
പ്രണയം വരികളാക്കുന്നവര്‍ തനിക്ക്‌ ഏറ്റവും അധികം ഫീല്‍ ചെയ്യിക്കുവാന്‍ സാധിക്കുന്ന ഒരു മാധ്യമ മായാണ് അത് എടുക്കുന്നത് പലപ്പോഴും......പ്രണയം പറയുമ്പോള്‍ പലരും വാചാലമാകുന്നു. അത് എപ്പോഴും പൈങ്കിളി ആയിരിക്കണം എന്നില്ല.....ആ തീവ്രത അതില്‍ കൂടിച്ചേരുന്ന താനു സ്വാഭാവികമായും.ഏതു കാലത്തും മരിക്കാത്ത അല്ലെങ്കില്‍ മനസ്സില്‍ സൂക്ഷിക്കുന്ന ഒരു വികാരമാണല്ലോ അത്.
ബഹുജനം പലവിധം എന്നല്ലേ....... ശരിയാ എല്ലാര്‍ക്കും എല്ലാം ഉള്‍ക്കൊള്ളാന്‍ പറ്റ്വോ.....അവരുടെതായ രീതികളില്‍ ആസ്വദിക്കുകയും തള്ളിക്കളയുകയും ചെയ്യുന്നു....

No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "