4.14.2012

ഒരു കുടം മഴത്തുള്ളികള്‍....ഹൈക്കു

______________________________
വെയിലിനോടു
പിണങ്ങിയോടുന്നൊരു
മഴക്കുരുന്ന്‍.
*************************
മറവിയുടെ
വരണ്ടപാടത്തെക്ക്
ഒരു ചാറ്റലോര്‍മ്മ .
*************************
തിരിച്ചറിയും മുന്‍പെ
ആത്മാഹൂതി ചെയ്യുന്നു
ആലിപ്പഴങ്ങള്‍.
*************************
കാറ്റും മഴയും
ഇണചേരുന്നരാവ്;
ശാന്തിമുഹൂര്‍ത്തം.
***************************
നിലാവ് കെട്ട
യാമത്തില്‍, മഴയുടെ
പിറുപിറുപ്പ് .
_____________________________