4.12.2012

വിഷു നിറം _____

വിഷു നിറം _____

സ്വര്‍ണ്ണവര്‍ണ്ണങ്ങള്‍
സമൃദ്ധിയുടെ ഒരു
നാണയക്കാഴ്ച .

പട്ടുഞൊറിയുള്ള
പീതവര്‍ണ്ണചേലയില്‍
മണിയരഞ്ഞാണം.

നിറക്കാഴ്ച്ചയില്‍
നിറഞ്ഞൊഴുകുകയായ്‌
കണിനന്മകള്‍.

വെറുംവാക്കിനാല്‍
തുയിലുണര്‍ത്തുന്നുവോ
വിഷുപ്പക്ഷി നീയും .

നല്ലനാളുകള്‍
കടംവാങ്ങിയിന്നൊരു
വിഷുസദ്യയും .

മങ്ങിയഓര്‍മ്മകളില്‍
കാര്‍വര്‍ണ്ണമന്ദഹാസവും
കോലക്കുഴല്‍ നാദവും
ആസ്വദിക്കുന്നൊരു
കാഴ്ചയില്ലാ വാര്‍ദ്ധക്യം.