3.27.2012

ഒരു പിടി കരിയിലകള്‍ _____


പ്യൂപ്പയില്‍
പുഴുവിന്‍ ആലസ്യം കവര്‍ന്ന്
അരിച്ചിറങ്ങുന്നു ഒരു നൂല്‍വെട്ടം


കളിവാക്കുകളില്‍
കളിത്തോണി തുഴയുന്നു
ബാല്യത്തിന്‍ കൌതുകങ്ങള്‍


ചാറ്റലില്‍ നനഞ്ഞ്
മൂടിപ്പുതച്ചുറങ്ങാന്‍ കിടക്കുന്നു,
ഇളവെയില്‍


മഴവില്ലില്‍
ശരം തൊടുത്ത്
ഇണപ്പക്ഷികളുടെ പ്രയാണം


നീര്‍പ്പോളകള്‍ ഒഴുക്കി
മഴതുള്ളികളുടെ കലപില.
ഇറയത്തൊരു ബാല്യം മഴതോരാന്‍ കാത്ത്


ഉടഞ്ഞ ചേല
കുടഞ്ഞു നേരെയാക്കി
നാണിക്കുന്നൊരു
പാതിമയക്കം