Labels

3.27.2012

പുഴുക്കള്‍ _____


വെണ്ണക്കല്ലിന്‍ മറവില്‍ 
പുഴുക്കള്‍ കുമ്പസാരിക്കുന്നു 
നിശബ്ദ ശ്മശാനം 

തുടികൊട്ട് പടിയിറങ്ങിയ ഹൃദയം 
വറ്റിയ ചോരച്ചാലുകള്‍ 
പനിനീര്‍ ചുണ്ടുകളും താമരമിഴികളിലും 
ഇന്ന് ഇരുണ്ട ഭീകരത 

മണ്‍കിടങ്ങിന്‍ 
ആര്‍ഭാടത്തില്‍ ഉറങ്ങുന്നൊരുവള്‍

വര്‍ണ്ണചിറകില്‍ പാറിനടക്കുന്ന 
മരിക്കാത്ത സ്വപ്‌നങ്ങള്‍ 
പൂമ്പാറ്റയിലേക്ക്‌ ഒരു സ്വപ്നദൂരം കാത്ത്
ഒരു പുഴുവിന്‍ മൌന പ്രാര്‍ത്ഥന..

No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "