12.06.2011

ഹൈക്കു...ഒരേട്

ഒരു മരം 
എന്നെ നോക്കി 
ഇലപൊഴിക്കുന്നു


തുളയുന്ന നോട്ടങ്ങളില്‍ 
തല താഴ്ത്തി ഒരു പെണ്‍കൊടി


തെനുണ്ട് വയര്‍ നിറച്ച് 
പൂവറുക്കുന്നല്ലോ 
ദുഷ്ടനായ ഒരു കരിവണ്ട്


സത്യത്തെ പ്രണയിച്ചവന്‍
സത്യമറിയാതെ
രക്തസാക്ഷിയായ്‌


കൊയ്ത്തറിയാത്തവര്‍
കൊയ്യുന്ന പാടങ്ങളില്‍ 
ചുവന്ന കണ്ണീര്


അഗ്നി ശുദ്ധിചെയ്തു 
അവനെയും അവന്റെ സ്വപ്നങ്ങളെയും 
ഓര്‍മ്മകള്‍ അനാഥരായി


മേഘം ഉപേക്ഷിച്ച കുഞ്ഞുറവ
കരഞ്ഞു കരഞ്ഞു ഒരു പുഴയായ്‌
പിന്നെ കടലായ്‌

ഓര്‍മ്മയുടെ വള്ളിയില്‍ 
ഊയലാടുന്നു 
ഒരു മിന്നാമിന്നി

ഉടഞ്ഞ സ്വപ്നം 
ഹൃദയത്തില്‍ 
നോവിന്റെ ഒരു ചീള്

തിരികെക്കിട്ടാത്ത കാലം 
ഓര്‍മ്മകളില്‍ 
ഒരാണ്ടുബലി മതിയാകുന്നില്ല

കൊഴിഞ്ഞ 
ഇതള്‍ പോലൊരു 
പ്രണയം

മണലില്‍ എഴുതിയ 
കഥകളോരോന്നായ്‌ 
മായ്കാനടുക്കുന്നു തിര


ജീവനും മരണവും 
ഇടനേരം നേര്‍ത്ത 
ഒരു കാഴ്ച