12.04.2011

നുറുങ്ങുവാരം

മരിച്ച വാര്‍ത്തകള്‍ 
അക്ഷരങ്ങളില്‍ 
കിടന്നു കരയുന്നു


നീ വസന്തം 
ഞാന്‍ വസന്തത്തില്‍ 
പൂക്കുന്ന ഒരു ചെറിപ്പൂ


ചീവിടുകളുടെ സംഗീതം 
സംഗതിയില്ലെന്നു 
പരാതികളും പഴിയും

ഓടിക്കളിക്കുന്ന ബാല്യത്തെ നോക്കി 
നെടുവീര്‍പ്പിടുന്നു 
യൌവനവും വാര്‍ധക്യവും


വേദനിക്കുന്ന ചിന്തകള്‍
കണ്ണിലൂടെ ഇറങ്ങിയോടുന്നു


മനസ്സിന്റെ വിങ്ങല്‍ 
മിഴികളില്‍ നീരായ്‌ 
വിറയ്ക്കുന്ന ചുണ്ടില്‍

മൌനം മയങ്ങി 

കരയുന്ന തിരിയും 
നോവില്‍ തെളിക്കുന്നു
ഒരു നൂറു കണ്ണിനു കാഴ്ച.


നിഴലിനോട് മല്ലുപിടിക്കുന്നു 
നിഴലിന്‍റെ അവകാശി


പകലിനെ പെറ്റവള്‍ 
കുഞ്ഞിനെ ക്കാണാതെ
മരിക്കുന്നു


കൊട്ടാരത്തിന്റെ സ്വപ്‌നങ്ങള്‍ 
കുടിലിലുറങ്ങുന്നു


സ്വപ്നങ്ങളില്‍ മുങ്ങിതാഴുന്നു 
സ്വപ്നം ഉപേക്ഷിച്ചവര്‍