12.17.2011

യാത്രാ മൊഴി ____


സ്വപ്നങ്ങളുറങ്ങുന്ന
കൊച്ചു വീട്ടിലേക്ക്‌ 
ഒരു കുഞ്ഞു സ്വപ്നത്തെ 
സ്വപ്നമെന്തെന്ന് പഠിപ്പിക്കുവാനും

ഉറങ്ങുന്ന സ്വപ്നങ്ങളെ
തട്ടിയുണര്‍ത്തുവാനും
ഒരുപിടി സ്വപ്നങ്ങലൊരുമിച്ചു
വിലക്കെടുക്കാനുമൊരാശയുള്ളില്‍

കയ്യില്‍ പിടിച്ച നിമിഷങ്ങലോന്നായ്‌
നൂലില്‍ കോര്‍ത്ത മുത്തായ്‌ മാറ്റണം
പിന്നെയും മോഹങ്ങള്‍ ബാക്കിയെന്നാകിലും
ഒരു മിന്നാമിന്നിയുടെ വെളിച്ചം കാണണം

ഒരു യാത്രാമൊഴി
ആകാശതോണിയുടെ
കൂടെ ഞങ്ങളും
മുന്നേ പറക്കുന്ന മനസ്സുമായ്‌ .