12.15.2011

കുഞ്ഞി....വാക്കുകള്‍

ജീവിച്ച കാലം 
വിലയതു ശൂന്യം 
സ്വര്‍ണ്ണം പൂശിയ സ്മാരകം


വിരഹരാഗം 
മീട്ടുന്ന വീണപോല്‍ 
എന്മനസ്സിന്‍ താളം


ചിന്തയ്ക്കും 
കവിതയ്ക്കുമിടയിലായ്‌ 
ചങ്ങലകളില്‍ ഒരു മനസ്സ്


ഭ്രാന്തന്റെ 
വെളിപാടുകള്‍ 
സത്യമെന്നു ചിലര്‍


മരണത്തിനൊപ്പം
യാത്രപറയുന്നിതാ 
ശവമഞ്ചവും


സുന്ദരി കല്ലൊന്നു
ചിരിക്കുന്നിതാ 
കാതിലെ ലോലാക്കില്‍


സമയ ദാരിദ്രം 
വിഷയങ്ങളെ 
വിഷമതിലാക്കുന്നു


അടുപ്പിനുള്ളില്‍ 
തീകായുന്നിതാ 
മരമുട്ടിയൊന്നു


ഇടക്കില്ല വിശ്രമം
അലയുന്നു ചിന്തകള്‍
സമയമപൂര്‍ണ്ണം

ജനാലക്കരികില്‍ 
പീത വര്‍ണ്ണന്‍ 
സുഖസുഷുപ്തിക്ക് ഭംഗം


മഴ പ്രണയിച്ച 
മരങ്ങള്‍ക്ക്
നാണം


മാണിക്യം 
കാത്ത പാമ്പ് 
വിശന്നു നടക്കുന്നു


പനിനീര്‍പ്പൂക്കള്‍ 
കൊഴിഞ്ഞു 
മുള്ളിന് അഹങ്കാരം


ചിരിച്ച കണ്ണുകള്‍ 
എന്തോ ഹൃദയത്തില്‍ 
ഒളിപ്പിക്കുകയായിരുന്നു

ഊര്‍ന്നു വീഴാന്‍ 
വെമ്പുമീ തുള്ളിയെന്‍ 
ജീവിതം


കണ്ടു കൊതിതീരാ 
ഈ ലോകമന്യമെന്നത് 
ചിന്തിക്കുവാനെനിക്ക് ത്രാണിയില്ലാ


നിമിഷചക്രം
ഉരുളുന്നതിവേഗം 
സത്യത്തിലെത്താന്‍


മേഘങ്ങളില്‍ 
നിന്നടര്‍ന്ന പോലൊരു 
വെണ്‍പക്ഷിക്കൂട്ടം


മറയുന്നിതാ
സ്വപ്നങ്ങളുമിന്നു
നീരറ്റ മിഴികളില്‍


നിന്‍ കണ്ണീര്‍ മുത്തില്‍
ഞാനെന്‍ സ്നേഹ 
മഴവില്ലുതീര്‍ക്കും