11.29.2011

ചുമ്മാ...

മുളംസത്രത്തില്‍ തങ്ങിയൊരു
സഞ്ചാരിയെ ആരോ 
ഊതിപ്പുറത്താക്കുന്ന സ്വരം


ഒരു ദീപ ചിതയില്‍ 
സന്തോഷത്തോടെ ചാടി മരിക്കുന്നു 
നിമിഷ സ്വപ്‌നങ്ങള്‍


തംബുരു മീട്ടിയൊരു രാഗം 
തെന്നലില്‍ ഒഴുകിനടക്കുന്നു 
സൃഷ്ടാവിനെ തേടി .


ഓളങ്ങളുടെ തലോടലില്‍ 
നിലാവ് പുതച്ചുറങ്ങുന്നു 
ഒരമ്മ....


നിന്റെ പൊള്ളുന്ന ഹൃദയത്തിന്
എന്‍റെ സ്നേഹത്തിന്‍റെ കുളിരുള്ള 
ഒരു ചുംബനം മതിയാകുമോ .?

അഹങ്കാരി എന്നൊരാള്‍ 
ധിക്കാരി എന്ന് മറ്റൊരാള്‍ 
ഇരുന്നിടത്തിരുന്നു വയറുവേദന എന്ന് ഞാന്‍