11.28.2011

മൂളല്‍ _______

മക്കള്‍  യാചിക്കുന്നു
ലക്ഷങ്ങളുടെ ജീവനുവേണ്ടി
അധികാര ചിഹ്നങ്ങളോ
പട്ടം പറത്തിക്കളിക്കുന്നു

ചെവിപൊത്തിയിരിക്കുന്നു
നിലവിളികള്‍ കേള്‍ക്കാതിരിക്കുവാന്‍
അപ്പോഴും മൂളിക്കൊണ്ടിരിക്കുന്നു
ചെവിയില്‍ പെട്ടോരീച്ച

മുഖം മൂടികളുടെ ഘോഷയാത്ര
നീണ്ടൊരു വരിയായ്‌ നീങ്ങുന്നു
മുഖം മൂടിയില്ലാത്ത
ഒരു ശിരസ്സ്‌ വാളിന്‍ തുമ്പില്‍

കാപട്യ തുടലിട്ട ഒരു നായ്‌
ആര്‍ത്തിയോടെ
എന്തോ തിരഞ്ഞു നടക്കുന്നു
വിശ്രമം തെല്ലുമില്ലാതെ

ജീവനു വേണ്ടിയുള്ള നിലവിളികള്‍
കാതിനിമ്പമുള്ള സംഗീതമെന്നു
പറയുന്ന മഹാന്മാര്‍
കണ്ണടച്ച് ആസ്വദിക്കുന്നു.