11.28.2011

999....ഹൈക്കു

രാത്രിയെ ഉറക്കത്തിലൊളിപ്പിച്ച്
ചുരുണ്ട് കിടക്കുന്നു 
ജീവന്‍ സൂക്ഷിക്കുന്ന ശവങ്ങള്‍


കാപട്യത്തിന്റെ തുടലിട്ട ഒരു നായ്‌ 
ആര്‍ത്തിയോടെ 
എന്തോ തിരഞ്ഞു നടക്കുന്നു


ചില്ലിക്കാശിനു കെഞ്ചുന്നു 
വിശന്ന വയറിന്‍റെ കയ്കള്‍


മുറിവേറ്റ ഒരു ഹൃദയം 
ആശുപത്രി വരാന്തയില്‍ 
അലക്ഷ്യമായി നടക്കുന്നു


ഞാന്‍ കട്ടെടുത്ത മധുതേടി 
ഒരു തേനീച്ച 
അലഞ്ഞു നടക്കുന്നു


ഭാവന വറ്റിയ 
പുഴയില്‍ 
പിടയുന്ന ചിന്തകള്‍