11.22.2011

നിമിഷ -നുറുങ്ങുകള്‍


നീര്‍ വന്ന മിഴികളില്‍
നിന്‍ നിഴല്‍ വീഴവേ
നീരിട്റ്റ്‌ വീണു
നിന്നുടെ മാറതില്‍


ബോധം മറയുന്ന നേരത്ത്
ഞാനുമൊരു ബോധിയാകും.


കളിയാക്കി നടക്കും 
കൂട്ടുകാരാ
കാര്യവും നീ
കളിയായെടുക്കുമോ..


രാഗം മൂളും
മനസ്സിന്‍ താളം
നീയറിയുന്നുവോ,
ഇടക്കെങ്കിലും


ബാധ കേറി ,
ബോധം മറഞ്ഞു 
ബാധയും ബോധവും 
ഒന്നായ്‌ മറഞ്ഞു


സ്വപ്നം കാണുവാന്‍ 
കണ്നോന്നടക്കണം
കാണുന്ന സ്വപ്നത്തില്‍
കാഴ്ച മറയാതെ 
നീയ്യോന്നു നോക്കണം


പഹയന്‍ പുകക്കുന്നു
പുകകള്‍ ചലിക്കുന്നു
ആതമാവ് കരയുന്നു
കണ്ണീരു വന്നില്ല


പണയം വച്ച ചിന്തകള്‍
ലേലതിനെടുക്കുവാന്‍ 
ആളുമെരേ ചിന്തിച്ചു 
വയ്ക്കൂ പണയവും 
ഇനി നീചിരിയില്‍ മറയും
കളങ്കവും കണ്ടില്ലേ
മായുന്ന മനസ്സിന്‍ 
നന്മയും കണ്ടില്ലേ


നിമിഷ ക്കവിതകള്‍ 
കണ്ടൊരു ഞാനും 
കഷ്ടം വച്ചിരിപ്പാനിപ്പോ


പോയ നിമിഷത്തെ 
കുപ്പിയിലാകി
കാത്തു വയ്ക്കാനൊരു 
മോഹവും ഉള്ളില്‍
ഭംഗിയുടെ ഭംഗിയെ
വര്‍ണ്നിക്കാനാകാതെ
ഭംഗം വന്നൊരു
ഭംഗിയുമായി
ഞാനിവിടെ


മരുപ്പച്ചകള്‍ തേടി
മരുഭൂവില്‍
തനിചാകരുത്
കൂട്ടുകാരെ...


ഇഷ്ടാമായതോക്കെയും
നഷ്മാകാതെ കാക്കുവാന്‍
ഇനിയും ഇഷ്ടങ്ങള്‍ 
ബാക്കിയായ്‌


പൂത്ത മോഹത്തിന്
സ്വപ്ന സുഗന്ധമായ്‌
പൂവുകളിനിയും
കാറ്റില്‍ ചിരിക്കുന്നു


മോഹങ്ങലോക്കെയും 
മോഹിക്കും വേളയില്‍
നിദ്രയില്‍ നിന്നും 
നനീയുനരേണം


ചന്തം കുറഞ്ഞ
ചന്തതിനും
ചിന്തിക്കുവാന്‍
ചിന്തയുണ്ട്


മരത്തിനുംബോധം 
തെളിയുന്ന നേരം
മരവും പറയും
മതി നിന്‍ മധിയെന്നു


ചിന്തിച്ചിരുന്നു ഞാന്‍ 
അന്തിച്ചിരുന്നു ഞാന്‍
അന്തമില്ലാ ചിന്തയിലാണ്ടു 
നിമിഷ കവിതയെ മാടിവിളിച്ചു 
ഓടിയൊളിച്ചു മറഞ്ഞു ചിരിച്ചു
കവിതകളെല്ലാം പേടിചൊളിച്ചേ..:


ഉറ്റുനോക്കും മുഖ്ങ്ങളില്‍ ഞാന്‍ കണ്ടു
ഉത്ക്കണ്ഠകല്‍ തന്‍ പല രസം
കുണ്ടിതരായി മണ്ടിനടന്നും 
തെണ്ടുന്ന കാശിനു തണ്ണിയടിച്ചും
പിന്നെയും പിന്നെയും ഉരുളുന്നവര്‍