11.22.2011

നിമിഷ ...നുറുങ്ങുകള്‍.....

മിന്നാമിനുങ്ങിനും
മിന്നുവാന്‍ ഇടം 
വേണ്ടേ കൂട്ടുകാരെ
വംശനാശം വാളെടുക്കും
വരെ...


സത്യം പറഞ്ഞ 
മിന്നമിനുങ്ങത്
സമാധിയായ്‌
കരതലം ആഞ്ഞപ്പോള്‍...


ശരിക്കും ശനിയിന്നു.....
 ശരികളും തെറ്റുന്നു
 ശരിയും ശരിയെന്നരിയാതെ 
ശനികളില്‍ മയങ്ങുന്നു.


കഥയറിയില്ലാ 
കവിതയയും അറിയില്ലാ 
അക്ഷരവും അറിയില്ല
ഞാനും ഒരു കവിതയെഴുതി

ചോദിക്കും ചോധ്യങ്ങലോക്കെയും
ഉത്തരം കിട്ടുവാന്‍ 
കാത്തു നില്‍ക്കുന്നു വോ.


അറിവിനു അറിവെരെയുണ്ട് 
അഴകിനും അഴകെരെയുണ്ട്
അറിവും അഴകും ചേര്‍ന്ന് നിന്ന്
ചിത്രമതൊന്നു ചേര്‍ത്ത് വച്ചു


ചലിക്കാത്ത ചിത്രവും
പറയുവാന്‍ വെമ്പുന്നു
അറിയാത്ത പറയാത്ത 
കഥകളേറെ


കളിയും കാര്യവും 
കൂട്ടിക്കുഴക്കുന്ന 
കൂട്ടുകാരാ
കാര്യമെന്കിലും
കളിയെങ്കിലും 
കവിതയിലും ഉണ്ടൊരു കാര്യം