Labels

11.24.2011

1 ,2,3

Sony Dith
ഇന്നിന്‍റെ ബാല്യം
ഇന്നലെകളില്‍ ഊഞ്ഞാലാടുന്നു
നിഷ്കളങ്കത ചവറ്റുകൂനയില്‍ ചീയുന്നു


പോയ നിമിഷത്തെ
കുപ്പിയിലാകി
കാത്തു വയ്ക്കാനൊരു
മോഹം


കപടമാം ചിരിയും
മായുന്ന മനസ്സിന്‍ നന്മയും
ഇരുട്ടിനെ കെട്ടിപ്പിടിക്കുന്നു

ഇരുട്ടിന്റെ പുതപ്പില്‍
സ്വപ്നവും നിദ്രയും
കണ്ടു മയങ്ങി കൂട്ടുകൂടി

ഒരൊറ്റ ബിന്ദു
പല ദൂരം
പല വഴി
നിമിഷമജ്ഞാതം

No comments:

Post a Comment

" നന്ദി സുഹൃത്തെ ഈ വഴി വന്നതിനും വായനക്കും അഭിപ്രായങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും ഇഷ്ടക്കേടുകള്‍ക്കും "